മസ്കറ്റ്: ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ് രാജ്യത്തെ പ്രധാന ഇടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ടൂറിസം മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സ്ഥാപിച്ചു.
വിമാനത്തവളങ്ങളിലും ഷോപ്പിംഗ് മാളുകളിലും ദോഫാറിലെ മുനിസിപ്പല്‍ വിനോദ കേന്ദ്രങ്ങളിലുമാണ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ഹുറൈത്ത് പര്‍വ്വതത്തിലും വാദി അല്‍ ജിസ്സിയിലും. സലാല ടൂറിസം ഫെസ്റ്റിവലിലും സലാല എയര്‍പോര്‍ട്ടിലും സലാല ഗ്രാന്‍ഡ് മാളിലും ടൂറിസം മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments