ഹൈദരാബാദ്: പതിനാറുകാരിയെ ഒമാന്‍ സ്വദേശിക്ക് അഞ്ചുലക്ഷം രൂപയ്ക്ക് വിറ്റതായി അമ്മയുടെ പരാതി. അമ്മായിയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ തങ്ങളുടെ അനുമതി കൂടാതെ ഒമാനിലേക്കു കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടി മാതാപിതാക്കളാണു പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ അമ്മായിയും ഭര്‍ത്താവും ചേര്‍ന്നാണ് ഇതിന് വഴിയൊരുക്കിയതായും പരാതിയില്‍ പറയുന്നു.
മസ്‌കറ്റില്‍നിന്നു ഫോണ്‍ വിളിച്ചതായും, തന്നെ രക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നു പെണ്‍കുട്ടി പറഞ്ഞതായും പരാതിയിലുണ്ട്. ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും മകള്‍ കരയുകയാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടി വിവാഹവേഷത്തില്‍ ഒമാന്‍ സ്വദേശിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും മാതാപിതാക്കള്‍ പൊലീസിനു കൈമാറി. ഖ്വാസിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.
Post Your Comments