തിരുവനന്തപുരം: ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് പരാതി പറയാനായി മനോരമ ചാനല്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വിളിച്ച യുവതിയോട് എന്നാൽ അനുഭവിച്ചോ എന്ന് പറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ പ്രതിഷേധം ശക്തം. എന്നാൽ പിന്നെ അനുഭവിച്ചോ എന്ന രീതിയില്‍ മോശം പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കൊല്ലത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ വിസ്മയയുടെ വീട്ടുകാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസഫൈന്‍.
പൊലീസില്‍ പരാതി കൊടുക്കാനും അനുഭവിച്ചോ എന്ന രീതിയില്‍ പരാതി പറഞ്ഞ യുവതിയോട് പെരുമാറിയല്ലോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് താന്‍ പറഞ്ഞിട്ടില്ലെന്ന് മറുപടി നല്‍കിയത്. വീഡിയോ ഉണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയപ്പോള്‍ ‘അങ്ങനെ വീഡിയോ ഉണ്ടെങ്കില്‍ പല വീഡിയോകളും വരും. അതൊക്കെ നിങ്ങള്‍ ഈ സമയത്ത് ഏറ്റെടുത്ത് ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുക അല്ലാ വേണ്ടത് താനത് നിഷേധിക്കുന്നു’ എന്നും ജോസഫൈന്‍ പറഞ്ഞു.
‘ഞാന്‍ നിഷേധിക്കുന്നു. ഞങ്ങള്‍ മനുഷ്യരാണ്. പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. കാരണം, നിങ്ങള്‍ക്ക് അറിയില്ല, അതിനുംവേണ്ടി സ്ത്രീകളാണ് വിളിക്കുന്നത്. ചില സ്ത്രീകളോട് അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ തയ്യാറാകില്ല. തീര്‍ച്ചയായിട്ടും ഒരു സ്ത്രീയ്ക്ക് അസഹനീയമായ അനുഭവം ഭര്‍ത്താവില്‍ നിന്നോ ആരില്‍ നിന്നോ ഉണ്ടായാലും പെട്ടെന്ന് വനിതാ കമ്മിഷനിലേക്ക് ഓടി എത്താന്‍ കഴിയില്ല. അതുകൊണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും.’
‘പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ അതിന് അതിന്റേതായ ഒരു ബലമുണ്ടാകും. അതിനാണ് അങ്ങനെ ചെയ്യാന്‍ പറയുന്നത്. അത് എല്ലാവരോടും പറയുന്നതാണ്. സാധാരണക്കാര്‍ ആണേലും. ഒരു യഥാവിധിയല്ല, കാര്യങ്ങള്‍ കേട്ട് മനസിലാക്കുന്നതും ഉള്‍ക്കൊളളുന്നതും തിരിച്ച് പറയുന്നതും. മനസിലായോ, അപ്പോള്‍ ചിലപ്പോ ഉറച്ച ഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകും. അങ്ങനെ ബോള്‍ഡായ ഭാഷയില്‍ സംസാരിക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ വരും. അത്രയേ ഞാന്‍ പറയുന്നുളളൂ.’ ജോസഫൈൻ വ്യക്തമാക്കുന്നു.
Post Your Comments