KeralaCinemaLatest NewsNews

എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സമരത്തിന് പിന്തുണയർപ്പിച്ച് കുഞ്ചാക്കോ ബോബൻ

കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സമരത്തിന് പിന്തുണയർപ്പിച്ച് നടൻ കുഞ്ചാക്കോ ബോബൻ. ‘അവകാശ ദിനം, എൻഡോസൾഫാൻ ദുരിതബാധിതരുടെ അവകാശ സമരത്തിൽ.. ഞാനും ഒപ്പമുണ്ട്’ എന്നാണ് ചാക്കോച്ചൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബത്തിന് മാസങ്ങളായി താരം സഹായവും എത്തിക്കുന്നുണ്ട്.

മതിയായ ചികിത്സ നൽകുക, സുപ്രീം കോടതി വിധി നടപ്പിലാക്കുക, സർക്കാർ വാക്കു പാലിക്കുക എന്നാണ് ദുരിതബാധിതരുടെ ആവശ്യങ്ങൾ. 1970 കളുടെ അവസാനമാണ് കാസർകോഡ് എൻഡോസൾഫാൻ കീടനാശിനി തളിച്ചു തുടങ്ങിയത്. ആയിരകണക്കിന് മനുഷ്യരാണ് മാനസികവും ശാരീരികവുമായ വൈകല്യം ബാധിച്ച് ഈ കീടനാശിനികളുടെ ഇരകളാക്കപ്പെട്ടത്.

Read Also:- അമിതവണ്ണത്തിന് ‘അയമോദകം’

വലിയ നേതാക്കന്മാരുടേയും സംഘടനകളുടേയും പിൻബലമില്ലാതെ സാധാരണക്കാരായ മനുഷ്യർ പലതരത്തിൽ പല ഘട്ടത്തിൽ നടത്തിയ സമരങ്ങളിലൂടെയാണ് കേരള പ്ലാന്റേഷൻ കോർപ്പറേഷൻ 20 വർഷത്തിന് ശേഷം കശുമാവിൽ തോപ്പുകളിൽ എൻഡോസൾഫാൻ തളിക്കുന്നത് നിർത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button