KeralaLatest NewsNews

വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ സർക്കാർ അരിയിട്ട് വാഴിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല: കെ സുരേന്ദ്രൻ

കോഴിക്കോട്: വനിതാ കമ്മീഷൻ അദ്ധ്യക്ഷ ജോസഫൈനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദുരനുഭവം നേരിട്ട യുവതി വിളിച്ചപ്പോൾ അപമര്യാദയായി സംസാരിച്ച ജോസഫൈനെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വനിതകൾക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ എന്തിനാണ് സർക്കാർ അരിയിട്ടു വാഴിക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ജമ്മു കശ്മീർ വിഷയത്തിൽ മോദിയുടെ നേതൃത്വത്തിൽ ചരിത്രപരമായ യോഗം: മൂന്നു മണിക്കൂർ നീണ്ട യോഗം സൗഹാർദ്ദപരമെന്നു നേതാക്കൾ

വനിതാകമ്മീഷൻ അദ്ധ്യക്ഷയിൽ നിന്നും സ്ത്രീകൾ നേരിടേണ്ടി വരുന്നത് ഗാർഹിക പീഡനത്തേക്കാൾ വലിയ മാനസിക പീഡനമാണ്. ഇത്തരക്കാരോട് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകൾ പരാതി പറയുന്നത്. ഇവർക്കെതിരെ കേസെടുക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ധാർഷ്ട്യവും കഴിവുകേടും അലങ്കാരമാക്കിയ ജോസഫൈനെ പോലുള്ളവർ വനിതാ കമ്മീഷൻ അദ്ധ്യക്ഷയായിരിക്കുന്നത് സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും നാണക്കേടാണ്. രാജ്യത്തെ ഭരണഘടനയോടല്ല പാർട്ടി സംവിധാനത്തോടാണ് തനിക്ക് കൂറെന്നാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറയുന്നത്. ശബരിമലയിൽ നവോത്ഥാനമുണ്ടാക്കാൻ നടന്നവർ ആദ്യം കേരളത്തിൽ സ്ത്രീകൾക്ക് ജിവിക്കാനുള്ള സാഹചര്യമൊരുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ‘കഞ്ചാവിന്റെ പരസ്യത്തിലല്ല അഭിനയിച്ചത്, സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് സ്വർണ്ണം’: ജയറാമിന് പിന്തുണയുമായി സ…

shortlink

Related Articles

Post Your Comments

Related Articles


Back to top button