മുംബൈ: കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോണുമായി ജിയോ. ഗൂഗിളിന്റെ സഹകരണത്തോടെ വികസിപ്പിച്ച ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 ന് പുറത്തിറക്കും. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിളുമായി സഹകരിച്ച് രാജ്യത്ത് 5ജി അവതരിപ്പിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. ഗൂഗിൾ ക്ലൗഡിന്റെ സേവനം രാജ്യത്ത് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് സെപ്തംബർ 10 ന് പുറത്തിറക്കുന്നത്. ആൻഡ്രോയ്ഡ് ആപ്പുകളുടെ ലോകം ഇതോടെ വിശാലമാകുമെന്ന് അംബാനി അഭിപ്രായപ്പെട്ടു. ഇപ്പോഴും 2 ജിയിൽ തുടരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോ കുറഞ്ഞ വിലയിൽ സ്മാർട്ട് ഫോൺ ഇറക്കുന്നത്.
വോയ്സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്‌ക്രീൻ ടെക്സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്റഡ് റിയാൽറ്റി എന്നീ ഫീച്ചറുകൾ ജിയോ ഫോണിലുണ്ട്.
Post Your Comments