കൊല്ലം : പുനലൂർ സെൻതോമസ് ഹോസ്പിറ്റലിൽ ജോലി ചെയ്തു വന്നിരുന്ന വ്യാജ ഡോക്ടർ ആണ് പിടിയിലായത്. നേരത്തെ ആലപ്പുഴ പൂച്ചാക്കൽ ഡിഎംസി ആശുപത്രിയിൽ ഒരു വനിതാ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോക്ടറായി ജോലി ചെയ്തിരുന്ന ബിനുകുമാർ എന്നയാളാണ് പോലീസ് പിടിയിലായത്.
Read Also : ഡെൽറ്റ പ്ലസ് വൈറസ് : അഞ്ച് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
പ്ലസ് ടു തോറ്റ ഇയാൾ ആലപ്പുഴ പൂച്ചക്കൽ ഡിഎംസി ആശുപത്രിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തിനെ തുടർന്ന് ഇയാൾക്കെതിരെ പൂച്ചക്കൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു.
ടവർ ലൊക്കേഷൻ അടിസ്ഥാനത്തിൽ ഇയാൾ പുനലൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം ബിനുകുമാർ പോലീസ് കസ്റ്റഡിയിൽ ആവുകയുമായിരുന്നു.
Post Your Comments