നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട: മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ

കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശ്ശേരിയിൽ നിന്നും കോടികൾ വിലവരുന്ന സ്വർണ്ണം പിടികൂടിയിരുന്നു.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. മൂന്നരക്കിലോ സ്വർണം പിടികൂടി. എമർജൻസി ലാമ്പ്, റേഡിയോ എന്നിവയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്.

Read Also: മോഷണ മുതല്‍ ഉപയോഗിച്ച് ജീവിതം ആര്‍ഭാടമാക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍

സംഭവത്തിൽ മൂന്ന് പേരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശികളായ റഷീദ്, അബ്ദുൽ റഹ്മാൻ, മുസ്തഫ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശ്ശേരിയിൽ നിന്നും കോടികൾ വിലവരുന്ന സ്വർണ്ണം പിടികൂടിയിരുന്നു.

Share
Leave a Comment