Latest NewsNewsInternational

ഐബിപിജി ചെയർമാനായി യൂസഫലിയെ തെരഞ്ഞെടുത്തു

ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയാണ് ഐബിപിജി

അബുദാബി: പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ ഗവേണിങ് ബോഡി ചെയർമാനായി തെരഞ്ഞെടുത്തു. ഇന്ത്യൻ ബിസിനസുകാരുടെ അബുദാബിയിലെ സംഘടനയാണ് ഐബിപിജി. ശരദ് ഭണ്ഡാരിയാണ് വൈസ് ചെയർമാൻ. മോഹൻ ജഷൻമാൾ, ഗിരിധരി വാബി, കെ.മുരളീധരൻ, ഡോ.ഷംസീർ വയലിൽ, സെയ്ഫീ രൂപാവാല, സുർജിത് സിങ്, തുഷാർ പറ്റ്‌നി, അദീബ് അഹമദ്, ശ്രീധർ അയ്യങ്കാർ തുടങ്ങിയവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.

Read Also: നാടിനെ ഞെട്ടിച്ച് പൊലീസ് ക്രൂരത , ലാത്തികൊണ്ടുള്ള മര്‍ദ്ദനത്തില്‍ യുവാവ് കൊല്ലപ്പെട്ടു

പത്മനാഭ ആചാര്യ(പ്രസി), ഷെഹീൻ പുളിക്കൽവീട്ടിൽ(വൈസ് പ്രസി), രാജീവ് ഷാ(ജനറൽ സെക്രട്ടറിയും ട്രഷററും), ഷഫീനാ യൂസഫലി, രോഹിത് മുരളീധരൻ, ഗൗരവ് വർമ, സർവോത്തം ഷെട്ടി തുടങ്ങിയവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, തൊഴിൽ, നിക്ഷേപാവസരങ്ങൾ ഉയർത്തുക തുടങ്ങിയവയാണ് ഐബിപിജി ലക്ഷ്യമിടുന്നതെന്ന് യൂസഫലി പറഞ്ഞു. ഇന്ത്യ – അബുദാബി നിക്ഷേപ, വാണിജ്യ രംഗങ്ങളിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് 1991-ൽ ആണ് ഐ.ബി.പി.ജി. സ്ഥാപിച്ചത്.

Read Also: ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി: കടപ്രയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button