Latest NewsNewsIndia

ഞങ്ങള്‍ മദ്യപിക്കും ഇറച്ചിയും മീനും കഴിക്കും, അതുകൊണ്ട് കൊറോണ വൈറസ് വരില്ല: വാക്‌സിന്‍ പേടിയിൽ വീടു വിട്ടോടി ഗ്രാമീണര്‍

ചാനല്‍ സംഘത്തെ കണ്ട് വീടു വിട്ടോടി വയലില്‍ ഒളിച്ച്‌ ഗ്രാമീണര്‍

ജയ്പൂര്‍ : ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡിനെ തുരത്താന്‍ തീവ്ര വാക്സിനേഷന്‍ യജ്ഞവുമായി മുന്നോട്ടുപോകുകയാണ് ഓരോ രാജ്യവും. ഭാരതവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ്. എന്നാൽ ഗ്രാമീണ ജനവിഭാഗങ്ങൾക്കിടയിൽ വാക്‌സിനെക്കുറിച്ചു
തെറ്റിദ്ധാരണ ഏറെയുണ്ട്.

കോവിഡ് വാക്‌സിന്‍ എടുത്താല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നു വിശ്വസിച്ചു വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിക്കുന്ന നിരവധി ആളുകളുടെ വാര്‍ത്തകള്‍ ഗ്രാമീണ പ്രദേശങ്ങളിൽ നിന്നും പുറത്തു വരുന്നുണ്ട്. മന്ത്രവാദവും ചെരുപ്പും എല്ലാം കൊറോണയെ തോൽപ്പിക്കും എന്ന് വിശ്വസിച്ച ജനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത് വാക്സിൻ എടുക്കാൻ ഭയന്ന് വയലിൽ ഒളിച്ച ഗ്രാമീണരെ കുറിച്ചാണ്.

read also: അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികളുടെ കാര്യത്തില്‍ പേടിവേണ്ടെന്ന് ഗവേഷകര്‍

രാജസ്ഥാനിലെ ജലാവാര്‍ ജില്ലയിലെ ജല്‍റാപട്ടാന്‍ താലൂക്കിലാണ് സംഭവം. കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പിന്  ആരോഗ്യപ്രവര്‍ത്തകർ വരുന്നെന്നു തെറ്റിദ്ധരിച്ച്‌ ഗ്രാമീണര്‍ വീടുവിട്ടോടി. നാരായണ്‍ഖേഡ, കാലാകോട്ട്, ബിരിയാഖേഡി ഗ്രാമങ്ങളിലെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവരാണ് ചാനല്‍ സംഘത്തെ കണ്ട് തെറ്റിദ്ധരിച്ച്‌ വീടുവിട്ടത്.

വാക്‌സിന്‍ എടുത്ത സമുദായത്തില്‍പ്പെട്ട ഒരാള്‍ മരിച്ചതാണ് ഇവർ വാക്സിനെ ഭയക്കാൻ കാരണമെന്ന് ചാനൽ റിപ്പോർട് ചെയ്യുന്നു. കൂടാതെ മദ്യപിക്കുന്നതും ഇറച്ചിയും മീനും കഴിക്കുന്നതും കാരണം കൊറോണ വൈറസ് വരില്ല എന്നും ചിലർ പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചാല്‍ പ്രത്യുല്‍പ്പാദനശേഷി നഷ്ടമാകും ഗുരുതരമായ രോഗങ്ങളുണ്ടാകും തുടങ്ങിയ പ്രചാരണങ്ങളിൽ വിശ്വസിക്കുന്നവരും കുറവല്ല.

ഇത്തരം തെറ്റിദ്ധാരണകൾ മാറ്റാൻ അങ്കണവാടി ജീവനക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കൊണ്ട് ബോധവല്‍ക്കരണത്തിന് ശ്രമം തുടരുകയാണ്. ഗ്രാമീണരെ ബോധവല്‍ക്കരിച്ച്‌ എല്ലാവരെയും കുത്തിവയ്‌പ്പെടുവിക്കാനാണ് ശ്രമിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ഹരിമോഹന്‍ മീണ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button