COVID 19UAELatest NewsNewsGulf

പ്രവേശന വിലക്ക് നീക്കി യുഎഇ: പ്രവാസികൾക്ക് ഇന്നുമുതൽ പ്രവേശനാനുമതി

ദുബായ്: പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി യുഎഇ. യുഎഇയിൽ ഇന്നുമുതൽ പ്രവാസികൾക്ക് പ്രവേശിക്കാൻ അനുമതി നൽകി. ഒരു മാസത്തിലേറെയായി നിലനിൽക്കുന്ന പ്രവേശന വിലക്കാണ് നീക്കിയത്. യുഎഇ അംഗീകരിച്ച കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകിയത്. അതേസമയം റാപ്പിഡ് പരിശോധയിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്.

ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് പരിശോധനകൾക്ക് പുറമെ പിസിആര്‍ ഫലത്തിന്‍റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് രേഖപ്പെടുത്തണം. ഇതിനു പുറമെ ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധയമാകേണ്ടതുണ്ട്. ഫലം ലഭിക്കുന്നത് വരെ യാത്രക്കാര്‍ നിരീക്ഷണത്തിൽ കഴിയണം (24 മണിക്കൂറിനകം ഫലം ലഭിക്കും) തുടങ്ങിയവയാണ് യുഎഇ നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.

യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊവിഡ് ആര്‍ടിപിസിആര്‍ ഫലത്തിനൊപ്പം വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുള്ള റാപ്പിഡ് പരിശോധനയും നടത്തണം. കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വം തുടരുകയാണ്. ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും നിര്‍ത്തിവച്ചിരിക്കുകയാണ്. സർവ്വീസ് തുടങ്ങുന്ന കാര്യത്തിൽ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല.

യുഎഇ അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്‌പുട്‌നിക്ക് എന്നീ വാക്‌സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും ഇന്നുമുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം. ഇന്ത്യയുടെ കൊവാക്‌സിന് യുഎഇയില്‍ അംഗീകാരമില്ല. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യുഎഇ പ്രവേശനവിലക്ക് തുടരുന്നതാണ്. യുഎഇ പൗരന്മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിരീക്ഷണം ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button