ന്യൂയോർക്ക്: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3.62 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിമൂന്ന് ലക്ഷം പേർ കോവിഡ് ചികിത്സയിൽ കഴിയുന്നു.
ഇന്ത്യയിൽ മൂന്ന് കോടിയോളം കോവിഡ് രോഗികളാണ് ഉള്ളത്. കഴിഞ്ഞ ദിവസം 42,640 പേർക്കായിരുന്നു രോഗം ബാധിച്ചത്. മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് പ്രതിദിന കോവിഡ് കേസുകൾ 50,000ത്തിൽ താഴെ എത്തുന്നത്. ടിപിആർ നിരക്ക് 2.56% ആയി കുറഞ്ഞു. 3.89 ലക്ഷം പേർ രോഗം ബാധിച്ചു മരിച്ചു.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 6.17 ലക്ഷം പേർ കോവിഡ് ബാധിച്ചു മരിച്ചു. രണ്ട് കോടി എൺപത്തിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.
Post Your Comments