Latest NewsNewsIndia

പവർ കട്ടിന് കാരണം അണ്ണാൻ: വൈദ്യുത വകുപ്പ് മന്ത്രിയുടെ വിചിത്ര വാദത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശന പെരുമഴ

മന്ത്രിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്

ചെന്നൈ: പവർ കട്ടിന് കാരണം അണ്ണാനാണെന്ന വിവാദ പ്രസ്താവനയുമായി മന്ത്രി. തമിഴ്‌നാട് വൈദ്യുതി മന്ത്രിയായ സെന്തിൽ ബാലാജിയാണ് ഇത്തരമൊരു വിചിത്ര പ്രസ്താവനയുമായി രംഗത്തെത്തിയത്.

Read Also: കശ്മീര്‍ താഴ്‌വരയില്‍ അശാന്തി പരത്താന്‍ ഭീകരര്‍, ഇന്ന് മാത്രം മൂന്ന് ഭീകരാക്രമണങ്ങള്‍: സര്‍വ്വകക്ഷി യോഗം നാളെ

ഡിഎംകെ സർക്കാർ അധികാരത്തിലേറിയതിന് ശേഷം തമിഴ്നാട്ടിൽ പവർകട്ട് നിത്യസംഭവം ആയിരിക്കുകയാണ്. വ്യാപക പ്രതിഷേധമാണ് ജനങ്ങൾ ഇതിനെതിരെ ഉയർത്തുന്നത്. മരങ്ങളുടെ സമീപത്തായുള്ള വൈദ്യുതി ലൈനുകളിലേക്ക് അണ്ണാൻമാർ ചാടുമ്പോൾ രണ്ട് ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും പവർകട്ടുണ്ടാകുകയും ചെയ്യുന്നുവെന്നായിരുന്നു ഈ വിഷയത്തോടുള്ള മന്ത്രിയുടെ പ്രതികരണം.

ഇതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ മന്ത്രിക്കെതിരെ വിമർശനപ്പെരുമഴ ഉയരാൻ തുടങ്ങി. മന്ത്രിയെ പരിഹസിച്ച് നിരവധി ട്രോളുകളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷവും രൂക്ഷ വിമർശനം ഉയർത്തുന്നുണ്ട്.

Read Also: ചെറുക്കനും അമ്മാവന്മാരും പോയ വഴിയില്‍ പിന്നെ പുല്ല് മുളച്ചിട്ടില്ല; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button