തിരുവനന്തപുരം: വിസ്മയയുടെ ആത്മഹത്യയിൽ ഇനി ഒരു പെണ്ണിനും ഈ അനുഭവം ഉണ്ടാവരുതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞതിനെയും വികാര പ്രകടനം നടത്തിയതിനെയും പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. വിസ്മയയ്ക്ക് മാത്രമല്ല മറ്റൊരാൾ നിങ്ങളുടെ പരിചയത്തിൽ തന്നെ ഇതിന്റെ ഇരയായിട്ടുണ്ടെന്നു സന്ദീപ് ഓർമ്മിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ചാണ് സന്ദീപ് അത് പറഞ്ഞത്.
പീഡനം സഹിക്കാൻ വയ്യാതെ താൻ പലപ്പോഴും ആത്മഹത്യക്ക് മുതിർന്നിട്ടുണ്ടെന്ന റിയാസിന്റെ മുൻ ഭാര്യയുടെ പ്രസ്താവന പങ്കുവെച്ചാണ് സന്ദീപിന്റെ ആക്രമണം.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
പ്രിയപ്പെട്ട എ എ റഹിമിനോട്.
ഇന്ന് താങ്കൾ കേരളത്തിലെ യുവജനങ്ങളോട് നടത്തിയ ആഹ്വാനവും സാരോപദേശവും കണ്ടു. വളരെ നന്നായി. ഈ ഉപദേശം നൽകാൻ യോഗ്യതയുള്ള സംഘടനയുടെ തലപ്പത്താണല്ലോ താങ്കൾ ഉള്ളത്. ഡോ. സമീഹാ സെയ്തലവി എന്ന യുവതിയെ താങ്കൾ മറന്നിട്ടുണ്ടാവില്ല എന്ന് വിശ്വസിക്കുന്നു. ആയുസ്സിന്റെ ബലം കൊണ്ടും മനസാനിധ്യം കൊണ്ടും മാത്രം ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കാത്ത പെൺകുട്ടി.
താങ്കളുടെ അഭിപ്രായത്തിൽ ഒരു ധീര യുവതി. അവർ ഇപ്പോഴും കോഴിക്കോട്ട് ജീവിച്ചിരിപ്പുണ്ട്. താങ്കളുടെ വാചകം കടമെടുത്താൽ ‘കോപ്പിലെ പരിപാടിയുടെ ഇരയായി.’ ആ യുവതിയെ പീഡിപ്പിച്ച കോപ്പനെ ഒരു പക്ഷേ താങ്കൾക്ക് പരിചയം ഉണ്ടാകും.
ഇല്ലെങ്കിൽ പരിചയപ്പെടുത്താം. പേര് പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത്, ടൂറിസം മന്ത്രി, കേരളം. നിലവിൽ ഡി.വൈ.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ആണ്. സമീഹയുടെ പരാതിയിലെ ചില കാര്യങ്ങൾ ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അത് വായിക്കുമ്പോൾ മനസിലാകും വിസ്മയ എത്രയോ ‘ഭാഗ്യം’ ചെയ്ത കുട്ടിയാണെന്ന്.
അധികം ക്രൂരത ഏറ്റു വാങ്ങാൻ ഇടയാകാതെ യാത്രയായല്ലോ? ഈ ഉപദേശം സമയം കിട്ടുമ്പോൾ താങ്കളുടെ സഹപ്രവർത്തകന് കൂടി നൽകാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അതിന് പറ്റുന്നില്ല എങ്കിൽ സമീഹയുടെ വീട്ടിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയെങ്കിലും വേണം.
Post Your Comments