Latest NewsIndia

ചൈന വൈറസിനെ ബയോവെപ്പണായി ഉപയോഗിച്ചു, അന്വേഷണ ആവശ്യവുമായി മുൻ ആരോഗ്യ ഉദ്യോഗസ്ഥൻ കോടതിയിൽ

ലോകം മഹാമാരി കാരണം വീടിനുള്ളിൽ അടച്ചിരുന്ന സാഹചര്യത്തിലും ചൈനയിൽ ചുരുക്കം കൊറോണ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ന്യൂഡൽഹി : ലോകരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ ചൈന നിർമ്മിച്ച ബയോവെപ്പണാണ് കൊറോണ വൈറസ് എന്ന് മുൻ ആരോഗ്യ ഉദ്യോസ്ഥൻ. ഇതിനെതിരെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചു. കൊറോണ വൈറസ് ചൈനയിലെ വുഹാനിലാണ് ഉത്ഭവിച്ചത് എന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. ലോകം മഹാമാരി കാരണം വീടിനുള്ളിൽ അടച്ചിരുന്ന സാഹചര്യത്തിലും ചൈനയിൽ ചുരുക്കം കൊറോണ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ ആയിരക്കണക്കിന് ജനങ്ങൾ രോഗം ബാധിച്ച് മരിച്ചു. ഇന്ത്യൻ അതിർത്തികളിലും ചൈന നടത്തിയത് നിഷ്ഠൂരമായ പ്രവർത്തനങ്ങളായിരുന്നു. ഈ സാഹചര്യത്തിൽ ചൈനയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സംഭവത്തിൽ എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. പട്യാല കോടതിയിലാണ് അദ്ദേഹം ഹർജി സമർപ്പിച്ചത്.കൊറോണ മഹാമാരി മൂലം ലോകരാജ്യങ്ങൾക്കും നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നു.

കോടിക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, രോഗം മൂലം വൈകല്യങ്ങൾ ഉണ്ടാവുകയും, ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേയ്‌ക്ക് നീങ്ങുകയും ചെയ്തു. എന്നാൽ സംഭവത്തിൽ ചൈനയ്‌ക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിക്കണമെന്നും ഹർജിയിൽ പറയുന്നു. കൊറോണ വൈറസ് ഉത്ഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും ചൈന അനുവദിച്ചില്ല.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button