Latest NewsKeralaNews

ബാങ്ക് മാനേജരായ യുവതി ഭര്‍തൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം : ഉമയനല്ലൂര്‍ പേരയം വൃന്ദാവനത്തില്‍ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യില്‍ ഡെപ്യൂട്ടി മാനേജരായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം.

Read Also : ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി ദേവസ്വം ബോർഡിന്റെ വരുമാനത്തിനായി ഉപയോഗിക്കണം : ദേവസ്വം വകുപ്പ് മന്ത്രി 

മരണ സമയത്ത് ഗോപുവിന്റെ പ്രായംചെന്ന അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സമാന സംഭവങ്ങള്‍ വാര്‍ത്തയായതോടെയാണ് ശ്രീജയുടെ മരണവും ചര്‍ച്ചയായത്.

ഭര്‍ത്താവ് ഗോപു ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയ സമയത്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. അടുക്കളയോടു ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയിലായിരുന്നു തൂങ്ങിനില്‍ക്കുന്നത് കണ്ടത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കൊട്ടിയം പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button