KeralaLatest NewsNews

ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവം: കുടുംബത്തിന് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു

20 ലക്ഷം രൂപയാണ് യുവതിയുടെ ആശ്രിതർക്ക് ലഭിക്കുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് ധനസഹായം നൽകും. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 20 ലക്ഷം രൂപയാണ് യുവതിയുടെ ആശ്രിതർക്ക് ലഭിക്കുന്നത്.

Read Also: സ്ത്രീകൾക്ക് എന്ത് സുരക്ഷയാണുള്ളത്? പീഡന പരാതി നൽകിയതിന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്: സംഭവം മലപ്പുറത്ത്

ഇക്കഴിഞ്ഞ മെയ് മാസം 15-ാം തിയതിയാണ് കൊല്ലം പത്തനാപുരം കണ്ടയം ചരുവിള വീട്ടിൽ നജീറമോൾക്ക് ലിഫ്റ്റ് തകർന്നു വീണ് പരിക്കേറ്റത്. തലച്ചോറിനും തുടയെല്ലിനും സാരമായി പരിക്കേറ്റ നജീറ ചികിത്സയിൽ കഴിയവെയാണ് മരണപ്പെട്ടത്. ജൂൺ 17 നാണ് നജീറ മരണപ്പെട്ടത്.

മന്ത്രിസഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങൾ

സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്താൻ തീരുമാനിച്ചു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്റെ ഭർത്താവ് പി. പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാൻ തീരുമാനിച്ചു. നേരത്തെ 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.

Read Also: തട്ടിപ്പുപണം എങ്ങും പോയില്ല: മല്യ, നീരവ്, ചോക്സി എന്നിവരുടെ 9371 കോടി സ്വത്ത് ബാങ്കിലേക്ക്, 18,170 കോടി കണ്ടുകെട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button