News

സ്ത്രീധന മുക്ത കേരളം സാധ്യമാക്കാൻ സർക്കാറിനൊപ്പം നിൽക്കുക: വിസ്മയയുടെ വീട് സന്ദർശിച്ച് കെ.കെ. ശൈലജ

കൊല്ലം: സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭർതൃവീട്ടിൽ നിന്നേറ്റ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ നിലമേലുള്ള വീട്ടിൽ സന്ദർശനം നടത്തി മുൻ ആരോഗ്യമന്ത്രി കെ. കെ ശൈലജ. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതായി ശൈലജ പറയുന്നു. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നുവെന്ന് ശൈലജ ഫേസ്‌ബുക്കിൽ കുറിച്ചു.

കെ. കെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റ പൂർണരൂപം:

വിസ്മയയുടെ നിലമേലുള്ള വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയക്ക് ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിരുന്നുവെന്നാണ് കുടുംബം വെളിപ്പെടുത്തുന്നത്. പ്രതികൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതീവ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും പഴുതുകളടച്ചുള്ള അന്വേഷണവും നടപടികളും ഉണ്ടാകും എന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീധനം ഒരു ക്രിമിനൽ കുറ്റമാണെന്നും ഓരോ വ്യക്തിയും നിലപാടുകൾ സ്വികരിക്കേണ്ടതുണ്ടെന്നും ഈ സംഭവം ഓർമിപ്പിക്കുന്നു. സർക്കാർ ഡിപ്പാർട്ട്‌മെന്റ് നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ ബഹുജനങ്ങൾ ഏറ്റെടുത്ത് സ്ത്രീധന മുക്ത കേരളം സാധ്യമാകുന്നതിന് ഒറ്റകെട്ടായി പ്രവർത്തിക്കാൻ ഈ അവസരത്തിൽ തയ്യാറാവണം. ഇനിയും വിസ്മയമാർ ഉണ്ടാകാതിരിക്കാൻ നമ്മുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button