KeralaLatest NewsIndiaNews

സ്ത്രീധനത്തിന്റ പേരിൽ കൊടിയ പീഡനം, ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ ജോലി: ഗുജറാത്ത് സ്വദേശിനി കോമൽ ഗണത്രായുടെ കഥ ഇങ്ങനെ

ഗുജറാത്ത്: സ്ത്രീധന മരണം തുടർക്കഥയാവുകയാണ് കേരളത്തിൽ. സ്ത്രീധനത്തെ ചൊല്ലി വഴക്കും ബഹളവും ഉണ്ടാകുമ്പോൾ എല്ലാം സഹിച്ച് നിൽക്കുന്ന പെൺകുട്ടികൾക്കിടയിൽ വ്യത്യസ്തയാവുകയാണ് ഗുജറാത്ത് സ്വദേശിനിയാണ് കോമൽ ഗണത്രാ. സ്ത്രീധനം കുറഞ്ഞുപോയെന്ന കാരണത്താൽ നിരന്തരമായി പീഡനങ്ങൾ നേരിടേണ്ടി വന്ന കോമൽ ഇന്ന് പ്രതിരോധ മന്ത്രാലയത്തിൽ ജോലി ചെയ്യുകയാണ്. ആര്യൻ രമണി ഗിരിജാവല്ലഭനാണ് പെണ്കുട്ടികൾക്ക് പ്രചോദനമാകുന്നു കോമലിന്റെ കഥ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചത്.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഗുജറാത്ത് സ്വദേശിനിയാണ് കോമൽ ഗണത്രാ . ന്യൂസിലാന്റ് സ്വദേശിയായ ബിസിനസ് കാരൻ ആണ് ആദ്യം വിവാഹം കഴിച്ചത്. സ്ത്രീധനം കുറഞ്ഞു പോയതിൻ്റെ പേരിൽ നിരന്തരമായി പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ആവശ്യപ്പെട്ട സ്ത്രീധനം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഒടുവിൽ അവർ ആ വീട്ടിൽ നിന്നും പുറത്തായി. എല്ലാം നഷ്ടപ്പെട്ട് വന്ന മകളോട് വീണ്ടും സഹിച്ചും ക്ഷമിച്ചും അവിടേക്ക് തിരികെ പോകാൻ ആ അച്ഛൻ നിർബന്ധിച്ചില്ല. വിവാഹം കഴിഞ്ഞ മകൾ വീട്ടിൽ മടങ്ങി വന്നു നിന്നാൽ ഉണ്ടാകുന്ന അഭിമാന ക്ഷതത്തെ കുറിച്ച് ഓർത്ത് അദ്ദേഹം പരിഭ്രമിച്ചില്ല.. വിദ്യാഭാസത്തിന് പ്രാധാന്യം നൽകണമെന്ന് എപ്പോഴും മകളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

അവളുടെ ജീവിത്തിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകി. UPSC എന്ന ലക്ഷ്യം അവളുടെ മനസ്സിൽ കോറിയിട്ടു.. ഇന്റർനെറ്റ്‌ ഇല്ല,ഇംഗ്ലീഷ് പത്രമില്ല,ലാപ്ടോപ് ഇല്ല. ഒന്നിലധികം തവണ ശ്രമിച്ചു പരാജയപ്പെട്ടു. പിൻവാങ്ങാൻ തയ്യാറായില്ല. നാലാം തവണ അവർ വിജയം രുചിച്ചു.
2012 ൽ ഓൾ ഇന്ത്യ തലത്തിൽ 591 – ആം റാങ്ക്. IRS നേടി പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പോസ്റ്റിംഗ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button