KeralaLatest NewsNews

ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി ദേവസ്വം ബോർഡിന്റെ വരുമാനത്തിനായി ഉപയോഗിക്കണം : ദേവസ്വം വകുപ്പ് മന്ത്രി

തിരുവനന്തപുരം : ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാത്ത ഭൂമി ദേവസ്വം ബോർഡിന്റെ വരുമാനത്തിനായി ഉപയോഗിച്ചാൽ നന്നായിരിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം ബോർഡുകളുടെ സ്വയംപര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Read Also : കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ 

ഈ വിഷയത്തിൽ വിവാദമല്ല സംവാദമാണ് നടക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 2000 ഏക്കർ ഭൂമിയും മലബാർ ദേവസ്വം ബോർഡിന് 25000 ഏക്കർ ഭൂമിയും ഇത്തരത്തിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥലം നിശ്ചിത വർഷത്തേക്ക് പാട്ടം നൽകിയാൽ കെട്ടിടം നിർമ്മിച്ച് വരുമാന സ്രോതസ് ഉണ്ടാക്കി കൈമാറാമെന്ന വ്യവസ്ഥയിൽ ചിലർ സമീപിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തിരുവിതാംകൂർ ദേവസ്വം ബോ‌ർഡ് തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികൾ റിസർവ് ബാങ്ക് ബോണ്ടിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button