![](/wp-content/uploads/2021/06/virus123.jpg)
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 50,848 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷം കടക്കുന്നത്. ഇന്നലെ നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,00,28,709 ആയി ഉയർന്നു. ഇതില്‍ 2,89,94,855 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് മരണം 3,90,660 ആയി. നിലവില്‍ 6,43,194 പേരാണ് ആശുപത്രികളിലും വീടുകളിലുമായി കോവിഡ് ചികിത്സയിൽ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments