Latest NewsKeralaNews

ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല: മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി കളക്ടർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ കളക്ടർ. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ വാർഡുകളെ ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോൺ, കണ്ടെയിൻമെന്റ് സോൺ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാക്കി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

Read Also: രാജ്യം നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് കോണ്‍ഗ്രസിന് ഇഷ്ടമായില്ല: പി ചിദംബരത്തിന് മറുപടിയുമായി ജെ.പി. നദ്ദ

കോർപ്പറേഷൻ പരിധിയിൽ നിലവിൽ 60 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണായും കോർപ്പറേഷൻ പരിധിയിൽ നിലവിൽ 30 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും 10 രോഗികളിൽ കൂടുതലുള്ള വാർഡുകളെയും കണ്ടെയിൻമെന്റ് സോണായും പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്തിലെ കൊരട്ടി, കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടുപുറം വെസ്റ്റ്, പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയിൽ, കാക്കവയൽ, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ മുരുകല്ലിങ്ങൽ വെസ്റ്റ്, തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ മരിയപ്പുറം, വടകര മുൻസിപ്പാലിറ്റിയിലെ പുതിയാപ്പ, വടകര തെരു, കോഴിക്കോട് കോർപ്പറേഷനിലെ കൊമ്മേരി, മീഞ്ചന്ത, തോപ്പയിൽ, കരുവിശ്ശേരി, പുതിയങ്ങാടി, പുതിയാപ്പ, ചക്കുകടവ്, പറയഞ്ചേരി വാർഡുകളാണ് ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

Read Also: കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം മാറ്റാന്‍ കെ.സുധാകരന്‍ : ഇനി പുതുമയുള്ള കോണ്‍ഗ്രസ്

കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ലെ പൊയിൽ എസ്ടി കോളനി, അത്തോളി ഗ്രാമപഞ്ചായത്തിലെ വാർഡ് 4- തായട്ടുമ്മൽ ഭാഗം, വാർഡ് 9- നാലുകണ്ടി ഭാഗം, വാർഡ് 14- പറയരുകുന്ന് ഭാഗം, വാർഡ് 17 ആശാരിക്കാൽ ഭാഗം, വാർഡ് 1,10, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് – 14,18, ചെക്യാട് ഗ്രാമപഞ്ചായത്തിലെ 2,9, ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ 1, 13, 15, 18, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ 7, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് – 3, ചോറോട് ഗ്രാമപഞ്ചായത്ത് – 10,20,21,5, എടച്ചേരി ഗ്രാമപഞ്ചായത്ത – 3, ഏറാമല ഗ്രാമപഞ്ചായത്ത് – 16,9, കടലുണ്ടി ഗ്രാമപഞ്ചായത്ത് – 18,21,5,6,8, കക്കോടി ഗ്രാമപഞ്ചായത്ത് – 19,3,7, കാരശ്ശേരി ഗ്രാമപഞ്ചായത്ത് – 1,10, കീഴരിയൂർ ഗ്രാമപഞ്ചായത്ത് 12, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് – 17, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് -1, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് -13, കോട്ടൂർ ഗ്രാമപഞ്ചായത്ത് -3, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് – 9, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് -15,10, കായക്കൊടി ഗ്രാമപഞ്ചായത്ത് – 11,13,5, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് -13, കൊയിലാണ്ടി മുൻസിപ്പാലിറ്റി – 44,34,24, കോഴിക്കോട് കോർപ്പറേഷൻ – 1,10,11,13,17,22,25,28,29,32,36,41,43,47,48, 51, 54,55,64,71,72,73,8, മുക്കം മുൻസിപ്പാലിറ്റി – 12, 9, നാദാപുരം ഗ്രാമപഞ്ചായത്ത് – 18,21, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് -1, നന്മണ്ട ഗ്രാമപഞ്ചായത്ത് – 1,7, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് -1, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് – 5, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് – 15, പെരുമണ്ണ ഗ്രാമപഞ്ചായത്ത് – 10,11,13,15,16,4,7 പെരുവയൽ ഗ്രാമപഞ്ചായത്ത് -11,12,14,20,4, പുറമേരി ഗ്രാമപഞ്ചായത്ത് – 14, പുതുപ്പാടി ഗ്രാമപഞ്ചായത്ത് – 5,12,1,15,18,19,20,3,4,6,7,8, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് – 13, 8, രാമനാട്ടുകര മുൻസിപ്പാലിറ്റി -27, താമരശ്ശേരി ഗ്രാമപഞ്ചായത്ത് – 13, 15, 7, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് – 13,14, തൂണേരി ഗ്രാമപഞ്ചായത്ത് – 1,10,15, തുറയൂർ ഗ്രാമപഞ്ചായത്ത് – 4, ഉള്ള്യരി ഗ്രാമപഞ്ചായത്ത് – 2,5,8, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് – 2,21,23, – വടകര മുൻസിപ്പാലിറ്റി – 17,21,24, 3,33,40,41,42,43,44,5, വേളം ഗ്രാമപഞ്ചായത്ത് – 12,8 വാർഡുകൾ കണ്ടെയിൻമെന്റ് സോണായും പ്രഖ്യാപിച്ചു.

ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ യാതൊരു കൂടിചേരലുകളും അനുവദനീയമല്ല. ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. ക്രിറ്റിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ പൊതുജനങ്ങൾ വളരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ പാടില്ല. അവശ്യവസ്തു സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴ് മണിവരെ പ്രവർത്തിപ്പാക്കാം. ഹോട്ടലുകളിൽ പാർസൽ വിതരണം രാത്രി 7.30 വരെയായിരിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണനിലയിൽ പ്രവർത്തിക്കും.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങൾ അറിയാം

വാർഡുകളിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.
കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന വാർഡുകളിൽ യാതൊരുവിധ കൂടിച്ചേരലുകളും അനുവദനീയമല്ല. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 2005 ലെ ദുരനിവാരണനിയമം സെക്ഷൻ 51 മുതൽ 50 വരെയുള്ള വകുപ്പുകൾ അനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമം 188,269 വകുപ്പുകൾ പ്രകാരവും കർശന നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button