വാഷിങ്ടണ്‍ : ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച് വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്പുണ്ടായിരുന്നതിനേക്കാൾ വേഗതയിലാണ് കേസുകൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപന നിരക്ക് ഏറ്റവും വര്‍ധിച്ച 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു .
ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മംഗോളിയ, സീഷെല്‍സ്, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ പൂര്‍ണ വാക്‌സിനേഷന് വിധേയമാക്കിയത് .
അതെ സമയം കോവിഡ് വാക്‌സിനുകള്‍ ഫലപ്രദമായിരുന്നുവെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്ന് ഹോങ്കോങ് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് ജിന്‍ ഡോങ്യാന്‍ പറയുന്നു. വാക്‌സിനേഷന്‍ നിരക്കില്‍ ലോകത്ത് ഏറ്റവും മുമ്പിലുള്ളത് ദ്വീപുരാഷ്ട്രമായ സീഷെല്‍സ് ആണ്. ചൈനയുടെ സിനോഫാം വാക്‌സിനാണ് ഇവിടെ ഉപയോഗിച്ചത്.
Post Your Comments