Latest NewsKeralaIndia

രണ്ടുവര്‍ഷം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്തിയത് ബംഗളൂരുവില്‍

നേരത്തേ പരാതിയെക്കുറിച്ച്‌ അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

ഹരിപ്പാ‌ട്: രണ്ടുവര്‍ഷം മുമ്പ് കാണാതായ വിവാഹിതയായ യുവതിയെ ബംഗളൂരുവില്‍ നിന്ന് പൊലീസ് കണ്ടെത്തി. കാമുകനൊപ്പമായിരുന്നു യുവതി ഉണ്ടായിരുന്നത്. കാമുകന്റെ വീട്ടില്‍ നിന്ന് ലഭിച്ച ആധാര്‍കാര്‍ഡിന്റെ കോപ്പികളാണ് പൊലീസിന് സഹായകമായത്. നേരത്തേ പരാതിയെക്കുറിച്ച്‌ അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

അടുത്തിടെ അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതില്‍ തപാലിലെത്തിയ, യുവാവിന്റെ രണ്ട് ആധാര്‍ കാര്‍ഡുകള്‍ വീട്ടില്‍ നിന്ന് ലഭിച്ചു. നാട്ടില്‍ നിന്ന് മാറിയശേഷം യുവാവ് രണ്ടുതവണ ആധാറിലെ ഫോട്ടാേ മാറ്റിയിരുന്നു. ഇതിന്റെ പ്രിന്റെ് തപാലില്‍ വീട്ടില്‍ എത്തുകയായിരുന്നു. ഇതാണ് വീട്ടുകാര്‍ സൂക്ഷിച്ചുവച്ചിരുന്നത്.

കാര്‍ഡുകള്‍ സൂക്ഷിച്ചുവച്ചുവെങ്കിലും മകന്‍ എവിടെയുണ്ടെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണ് യുവാവിന്റെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ബംഗളൂരുവില്‍ നിന്നാണ് ഫോട്ടോ പുതുക്കിയ ആധാര്‍ കാര്‍ഡുകള്‍ എത്തിയെന്ന് വ്യക്തമായതോടെ മൂന്നു ദിവസംമുമ്പ് പൊലീസ് അവിടേക്ക് തിരിച്ചു.

ഫോട്ടോ പുതുക്കാന്‍ നല്‍കിയ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തുകയായിരുന്നു. യുവാവ് ഒരു വാഹന ഷോറൂമിലും യുവതി ഒരു ഫിറ്റ്നസ് സെന്ററിലും ജോലിചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button