![](/wp-content/uploads/2021/06/hnet.com-image-2021-06-23t113038.256.jpg)
മുംബൈ: സൂപ്പർ കബ് 125ന്റെ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ട. പുതുക്കിയ ഇന്റേണലുകളുള്ള എഞ്ചിനിലേക്ക് യൂറോ 5 അപ്ഡേറ്റുകൾ അണിനിരത്തിയാണ് കമ്പനി വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്. 2022 ഹോണ്ട സൂപ്പർ കബ് 125ന്റെ സിംഗിൾ ഓവർഹെഡ് ക്യാം, ടു വാൽവ് എഞ്ചിൻ ഇപ്പോൾ 7,500 rpm-ൽ 9.6 bhp കരുത്തും 6,250 rpm-ൽ 10.4 Nm ടോർക്കും ഉല്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഇൻടോക്കിനായി ഒരു പുതിയ എയർബോക്സും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് പുതിയ എഞ്ചിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. 2022 ഹോണ്ട മങ്കിയിൽ നിന്ന് വ്യത്യസ്തമായി സൂപ്പർ കബ് 125 നാല് സ്പീഡ് ഗിയർബോക്സ് തന്നെയാണ് വാഹനത്തെ വിപണിയിൽ മുന്നോട്ടു കൊണ്ടുപോകുന്നത്. കൂടാതെ പവർ ഒരു കേന്ദ്രീകൃത ക്ലച്ച് വഴി കൈമാറ്റം ചെയ്യപ്പെടുന്നു.
Read Also:- കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം: സിത്താര കൃഷ്ണ കുമാർ
ആധുനിക ഇരുചക്രവാഹനമാണ് കബ് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഹോണ്ട സ്മാർട്ട് കീ സംവിധാനമുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് മോഡലിൽ ജാപ്പനീസ് ബ്രാൻഡ് അണിനിരത്തുന്നത്. സ്മാർട്ട് കീ എഞ്ചിൻ ഇമോബിലൈസറായി പ്രവർത്തിക്കുന്നു. കൂടാതെ ‘ആൻസർ ബാക്ക്’ ഫങ്ക്ഷനും ഇതിന്റെ പ്രത്യേകതയാണ്.
Post Your Comments