Latest NewsKeralaNewsCrime

തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച 176 കുപ്പി കർണാടക മദ്യം പിടികൂടി

ഗൂഡല്ലൂർ: ലോക്ഡൗണിനെ തുടർന്ന് മദ്യക്കടകൾ പൂട്ടിയതോടെ കർണാടക, കേരള സംസ്ഥാനങ്ങളിൽ നിന്നും മദ്യക്കടത്ത് വ്യാപകമായി തുടരുന്നു. രണ്ടാം മൈലിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 176 കുപ്പി കർണാടക മദ്യം ഗൂഡല്ലൂർ പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം മൈൽ സ്വദേശികളായ വിമൽനാഥൻ (38), അരുൺകുമാർ (36), പ്രഭാകരൻ (34) എന്നിവരെ അറസ്റ്റ് ചെയ്തു. ഊട്ടിക്കടുത്ത് പുതുമന്തിൽ വച്ചു വാഹന പരിശോധനയിൽ കേരളത്തിൽ നിന്നുള്ള 34 കുപ്പി മദ്യം ചരക്ക് വാഹനത്തിൽ നിന്നും പിടികൂടി. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി വിജയ് (24) പുതുമന്ത് പൊലീസ് പിടികൂടി.

കേരളത്തിൽ നിന്നുള്ള മദ്യം ആദ്യമായിട്ടാണ് ഇവിടെനിന്ന് പിടികൂടുന്നത്. കർണാടകയിൽ നിന്നാണ് മദ്യക്കടത്ത് അധികവും നടക്കുന്നത്. മദ്യക്കടകൾ തുറന്നില്ലെങ്കിലും ഗ്രാമങ്ങളിൽ പോലും കർണാടക മദ്യം സുലഭമായി ലഭിക്കുകയാണ്. 800 രൂപ വിലയുള്ള മദ്യം 2500 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ചരക്ക് വാഹനങ്ങളിലാണ് മദ്യം അതിർത്തി കടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button