ജനീവ: ലോകത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കണക്കുകളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടുണ്ട്.
ലോകത്ത് 100 പേരില്‍ ഒരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോകത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം രോഗബാധിതരായി മരിക്കുന്നവരേക്കാള്‍ കൂടുതലാണ്. എച്ച്‌ഐവി, മലേറിയ പോലെയുള്ള മാരക രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരേക്കാള്‍ കൂടുതലാണ് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം മാത്രം 7 ലക്ഷത്തിലധികം ആളുകളാണ് ആത്മഹത്യ ചെയ്തത്. 15നും 29നും ഇടയില്‍ പ്രായമുള്ളവരാണ് ഇതില്‍ കൂടുതലുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1 ലക്ഷം പേരില്‍ 12.6 ശതമാനം പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒരു ലക്ഷത്തില്‍ 5.4 ശതമാനം സ്ത്രീകളാണ് ആത്മഹത്യ ചെയ്യുന്നത്. വികസിത രാജ്യങ്ങളില്‍ പുരുഷന്മാരുടെ ആത്മഹത്യ വര്‍ധിക്കുന്നതായി കണ്ടെത്തിയപ്പോള്‍ വികസ്വര രാജ്യങ്ങളില്‍ സ്ത്രീകളുടെ കണക്കിലാണ് വര്‍ധനവ് വന്നിരിക്കുന്നത്.
Post Your Comments