കോഴിക്കോട്: മനോരമ ന്യൂസിൽ നിന്നും രാജിവച്ച മാധ്യമപ്രവർത്തകൻ പ്രമോദ് രാമൻ മീഡിയ വൺ ചാനലിൽ ജൂലൈ ഒന്ന് മുതൽ ചുമതല ഏൽക്കുമെന്നു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രമോദ് രാമനെതിരെ വിമർശനം. വർഷങ്ങൾക്ക് മുൻപ് സമസ്ത കേരള സുന്നി യുവജന സംഘത്തിനെതിരെ (എസ്‌വൈഎസ്) മുന്‍പ് പ്രമോദ് എടുത്ത നിലപാട് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം
2015 ഡിസംബര്‍ 13ന് കൊച്ചിയില്‍ നടന്ന നബിദിന റാലി മീലാദ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ പങ്കെടുക്കാൻ താത്പര്യം ഇല്ലെന്നു അറിയിച്ചെങ്കിലും തന്റെ പേര് വച്ച് പോസ്റ്റർ തയ്യാറാക്കിയ നടപടിയെ പ്രമോദ് രാമൻ വിമർശിച്ചിരുന്നു. ‘ഞാന്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച ഒരു പരിപാടിയില്‍ ആണ് എന്റെ പേര് അച്ചടിച്ച് നോട്ടീസ് വിതരണം ചെയ്തിരിക്കുന്നത്. ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാട് ഇത്തരം മതജീര്‍ണവാദികളുമായി ചേര്‍ന്ന് പോകുന്നതല്ലെന്ന് തുറന്നുപറയട്ടെ. സ്വന്തം പാളയത്തിനു പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന്, ചെയ്യുന്ന കാര്യങ്ങള്‍ക്ക് സാധുത ഉണ്ടാക്കാനുള്ള ശ്രമം ആണിത്. ഈ കെണി എല്ലാവരും തിരിച്ചറിയണം’.- എന്നാണ് അന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഈ പോസ്റ്റ് ഉയര്‍ത്തിയാണ് പ്രമോദ് രാമനെതിരെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ‘ഏത് ചാനലില്‍ പ്രവര്‍ത്തിക്കണം എന്നതൊക്കെ ഓരോ മാധ്യമ പ്രവര്‍ത്തകന്റെയും സ്വാതന്ത്ര്യമാണ്. ആരെ സ്വീകരിക്കണം എന്നത് ചാനലിന്റെയും സ്വാതന്ത്ര്യമാണ്. ഒക്കെ ശരി തന്നെ. പക്ഷെ, കേരളത്തിലെ പ്രബല മതസംഘടനയെ പോലും മതജീര്‍ണ വാദികളായി കാണുന്ന ഒരാളെ, ‘ഉമ്മത്തിന്റെ പേരില്‍’ രോമാഞ്ചപ്പെടുന്ന ഒരു സ്ഥാപനം സ്വീകരിച്ചാനയിക്കുന്നത് കാണുമ്ബോള്‍ എന്തോ ഒരിത് തോന്നുന്നില്ലേ. എനിക്കതിശയമില്ല തെല്ലും, കാരണം ചാനല്‍ മീഡിയ വണ്‍ ആണ്. പ്രമോദ് രാമന്റെ മത ജീര്‍ണ വാദികളുടെ ലിസ്റ്റില്‍ ജമാഅത്തെ ഇസ്ലാമി ഇല്ല എന്നറിയുന്നതില്‍ വലിയ സന്തോഷം. ജമാഅത്തുകാര്‍ക്ക് ആനന്ദിപ്പാന്‍ ഇനിയെന്തുവേണം’- വിമർശകർ പറയുന്നു
https://www.facebook.com/muhammadalikinaloor/posts/2567542703553017
Post Your Comments