കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ കവർച്ചാസംഘങ്ങളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കണ്ണൂരിൽ നിന്നുള്ള കവർച്ചാ സംഘത്തിന് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രൻ ആരോപിച്ചു. രാമനാട്ടുകരയിൽ ചരക്കുലോറിയും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന 5 യുവാക്കളാണ് മരിച്ചത്.
അതേസമയം, സ്വർണക്കള്ളക്കടത്തുകാരുടെ കയ്യിൽനിന്ന് സ്വർണം കവർച്ച ചെയ്യാനെത്തിയതാണ് അപകടത്തിൽപ്പെട്ട പാലക്കാട് സ്വദേശികളെന്ന് പോലീസ് വ്യക്തമാക്കി. ദേശീയപാതയിൽ രാമനാട്ടുകരയിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ പെട്ടവർക്കൊപ്പം മറ്റൊരു വാഹനത്തിലുണ്ടായിരുന്ന 8 പേരെ പോലീസ് പിടികൂടി. ഇവർക്കെതിരെ കവർച്ച ആസൂത്രണം ചെയ്തതിന് പോലീസ് കേസെടുത്തു.
Post Your Comments