Latest NewsNewsIndia

നുസ്‌റത്ത് ജഹാന്റെ വിവാഹ വിവാദം ലോക്‌സഭയിൽ: അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എം.പി

2019ലായിരുന്നു ഇവര്‍ തുര്‍ക്കിയില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്. എന്നാല്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായി നിഖില്‍ ജയിന്‍ പറഞ്ഞിരുന്നു.

ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്‌റത്ത് ജഹാന്റെ വിവാഹം വിവാദത്തിലേക്ക്. ബി.ജെ.പി എം.പി സംഘ്മിത്ര മൗര്യയാണ് നുസ്‌റത്ത് ജഹാന്റെ വിവാഹത്തെ സംബന്ധിച്ച് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തെഴുതിയത്. പാര്‍ലമെന്റില്‍ തെറ്റായ വിവരം നല്‍കിയതിന് നുസ്‌റത്ത് ജഹാനെതിരെ എത്തിക്‌സ് കമ്മിറ്റി അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

‘ലോക്‌സഭയില്‍ നല്‍കിയ വിവര പ്രകാരം നിഖില്‍ ജെയിന്‍ എന്നയാളെ നുസ്‌റത്ത് ജഹാന്‍ വിവാഹം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അവര്‍ പറയുന്നു അവരുടെ വിവാഹം അസാധുവാണെന്ന്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നടപടിയെടുക്കണം’-സംഘ്മിത്ര മൗര്യ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് നിഖില്‍ ജെയിനുമായുള്ള തന്റെ വിവാഹം നിയമപരമല്ലെന്ന് നുസ്‌റത്ത് ജഹാന്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പ്രതിഷേധവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. നുസ്‌റത്ത് ജഹാന്‍ വിവാഹത്തെ സംബന്ധിച്ച് പാര്‍ലമെന്റില്‍ അസത്യം പറഞ്ഞെന്ന് ബി.ജെ.പി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. വിമര്‍ശനവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലിപ് ഘോഷും രംഗത്തെത്തി.

Read Also: സഹിക്കൂ, ക്ഷമിക്കൂ എന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുകയല്ല വേണ്ടത്: സിത്താര കൃഷ്ണകുമാര്‍

തന്റെ വിവാഹം സാധുവല്ലെന്ന് നുസ്‌റത്ത് ജഹാന്‍ വ്യക്തമാക്കിയതോടെ നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. ‘ഇന്ത്യന്‍ നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല. തന്റെ വിവാഹം നടന്നത് തുര്‍ക്കിയിലാണ് അവിടത്തെ നിയമപ്രകാരം മിശ്രവിവാഹം അനുവദനീയല്ല’- നുസ്‌റത്ത് ജഹാന്‍ വ്യക്തമാക്കി. നിയമപരമായി തങ്ങള്‍ വിവാഹിതരല്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. 2019ലായിരുന്നു ഇവര്‍ തുര്‍ക്കിയില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായത്. എന്നാല്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതായി നിഖില്‍ ജയിന്‍ പറഞ്ഞിരുന്നു. കോടതിയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും 2020 മുതല്‍ വേര്‍പിരിഞ്ഞാണ് താമസമെന്നും നിഖില്‍ ജയിന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button