തിരുവനന്തപുരം: കോവളം വെങ്ങാനൂരില്‍ യുവതി വാടകവീട്ടില്‍ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
Read Also : തകർപ്പൻ മൈലേജുമായി കുറഞ്ഞ വിലയിൽ യമഹയുടെ ഇലക്ട്രിക് സ്കൂട്ടർ
അതേസമയം സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് അര്‍ച്ചനയെ കുടുംബ വീട്ടില്‍ നിന്നും സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. ഉറുമ്പിനെ കൊല്ലാനാണ് ഡീസല്‍ എന്നാണ് പറഞ്ഞത്. രാത്രി എട്ടരയ്ക്ക് വീട്ടില്‍നിന്ന് ഇറങ്ങി. പന്ത്രണ്ടരയ്ക്കാണ് അര്‍ച്ചന മരിച്ചെന്നു അറിയിച്ച് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments