Latest NewsKeralaNews

വീണ്ടും സ്വർണക്കടത്ത് : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത് 75 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ 75 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിലായി. കൂത്തുപറമ്പ് മാനന്തേരി സ്വദേശി പി പി ഷംനാസാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1514 ഗ്രാം സ്വർണവുമായി പിടിയിലായത്. ദുബായിൽ നിന്നാണ് ഇയാൾ കണ്ണൂരിൽ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read Also : പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു 

അതേസമയം നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും ഇന്നലെ സ്വർണം പിടികൂടിയിരുന്നു. വിദേശത്ത് നിന്നും കൊണ്ടുവന്ന ഒരു കോടിയോളം വിലവരുന്ന സ്വർണമാണ് നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയിലായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണമാണ് പിടികൂടിയത്. സംഭവത്തിലും മലപ്പുറം സ്വദേശിയാണ് കസ്റ്റഡിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button