ന്യൂഡല്‍ഹി : രാജ്യത്തെ ഫ്ളാഷ് സെയില്‍ നിരോധനം ഉള്‍പ്പെടെ ഇ-കൊമേഴ്സ് വില്‍പ്പന നിയമങ്ങളില്‍ ചില പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇ-കൊമേഴ്സ് മേഖലയില്‍ തട്ടിപ്പ് വ്യാപകമായതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. സുതാര്യത ഉറപ്പാക്കുക, നിയന്ത്രണ വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ചട്ടങ്ങളില്‍ നിര്‍ദേശിച്ച ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.
Read Also : മോദിയുടെ കണ്ണീരിനല്ല, ഓക്‌സിജന് മാത്രമേ ജീവന്‍ രക്ഷിക്കാനാകൂ: മോദി സര്‍ക്കാരിനെതിരെ ധവളപത്രവുമായി രാഹുല്‍
ഫ്ളാഷ് സെയില്‍, ഓര്‍ഡര്‍ ചെയ്ത ഉത്പ്പന്നം നല്‍കാതിരിക്കല്‍ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുള്‍പ്പടെയുള്ള പരിഷ്‌കാരങ്ങളാകും പുതിയ നിയമഭേദഗതിയിലൂടെ നടപ്പിലാകുക. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ വിപണിയിലെ മേല്‍ക്കൈ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
Post Your Comments