Latest NewsKeralaNattuvarthaNews

സമാന രീതിയിൽ രണ്ടു കൊലപാതകങ്ങൾ, കൊല്ലപ്പെട്ടവർക്കും സാമ്യതകൾ: സമീപവാസികൾ ഭീതിയിൽ

കൊല്ലപ്പെട്ട രണ്ടുപേരും ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചതിനാൽ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്

കു​റ്റി​പ്പു​റം: സമാന രീതിയിൽ സ​മീ​പ പഞ്ചാ​യ​ത്തു​ക​ളി​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ അ​ര​ങ്ങേ​റി​യ ര​ണ്ട് കൊ​ല​പാ​ത​ക ങ്ങളുടെ ഭീ​തിയിലാണ് കുറ്റിപ്പുറം നിവാസികൾ. ര​ണ്ട് ദി​വ​സം മു​ൻപ് ന​ടു​വ​ട്ടം വെ​ള്ളാ​റ​മ്പ് വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ഞാ​യ​റാ​ഴ്ച ത​വ​നൂ​ര്‍ ക​ട​ക​ശ്ശേ​രി​യി​ല്‍ സ​മാ​ന സം​ഭ​വം ന​ട​ന്ന​ത്.

Also Read:കോളിളക്കം സൃഷ്ടിച്ച കടയ്ക്കാവൂർ പോക്‌സോ കേസിലെ അമ്മ നിരപരാധി : റിപ്പോർട്ട് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം

കൊല്ലപ്പെട്ട രണ്ടുപേരും ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചതിനാൽ ത​നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഞാ​യ​റാ​ഴ്ച മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ഇ​യ്യാ​ത്തു​മ്മ​യു​ടെ ശ​രീ​ര​ത്തി​ല്‍ ധ​രി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണം ന​ഷ്​​ട​പ്പെ​ട്ടെന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ട അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ ക​ഴു​ത്തി​ലും കൈ​യി​ലു​മാ​യി 20 പ​വ​ന്‍ ആ​ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.

കു​റ്റി​പ്പു​റ​ത്ത് വ​യോ​ധി​ക​ കൊല്ലപ്പെട്ടത് രാ​ത്രി​യോ​ടെ​യാ​യി​രു​ന്നെ​ങ്കി​ല്‍ ത​വ​നൂ​രി​ലെ സം​ഭ​വം വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ന​ട​ന്ന​ത്. ആൾക്കൂട്ടമുള്ള പകൽ സമയത്ത് പോലും കൊലപാതകം അരങ്ങേറിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ന​ടു​വ​ട്ട​ത്തെ കൊ​ല​പാ​ത​വും പ​ണം ല​ക്ഷ്യം​വെ​ച്ചുകൊണ്ടുള്ളതാണെന്ന നിഗമനത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ല്‍​നി​ന്ന്​ 2,60,000 രൂ​പ പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തെ​ങ്കി​ലും ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ളും സ​മാ​ന​മാ​യ​തി​നാ​ല്‍ ഇ​തി​ന് പി​ന്നി​ല്‍ ഏ​തെ​ങ്കി​ലും സം​ഘം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button