Latest NewsKeralaNews

‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും’: മരംകൊള്ളയിൽ റവന്യു വകുപ്പ് ‘നിഷ്കളങ്കരെന്ന്’ മന്ത്രി കെ രാജൻ

വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ല

തിരുവനന്തപുരം: മരംകൊള്ള വിവാദത്തിൽ പ്രതികരണവുമായി റവന്യു വകുപ്പ്. മരംകൊള്ളയിൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നും ക്യത്യവിലോപമുണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. സർക്കാർ ഉത്തരവിൽ അവ്യക്തതയില്ലെന്നും ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു.

Read Also: അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിഞ്ഞു, തുടക്കം മുതൽ അമ്മയ്ക്കൊപ്പം നിലകൊണ്ടത് ഇളയകുട്ടി

വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ല. മരംകൊള്ളയിൽ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതേ തനിക്കും പറയാനുള്ളുവെന്നും കെ രാജൻ വിശദീകരിച്ചു.

Read Also: ‘വിശദമായ അന്വേഷണം വേണം’: സംവിധായകൻ സിദ്ദിഖിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ സന്ദീപ് ജി വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button