തൃശൂര്‍: വടക്കാഞ്ചേരിയില്‍ കരിങ്കല്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വാഴക്കോട് സ്വദേശി അബ്ദുള്‍ നൗഷാദാണ് മരിച്ചത്. സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്വാറിയില്‍ സൂക്ഷിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രിയോടെയാണ് സ്ഫോടനം. ഒന്നര വര്‍ഷമായി പൂട്ടിക്കിടക്കുന്ന ക്വാറിയിലാണ് അപകടമുണ്ടായത്.
സ്ഫോടനത്തില്‍ സമീപമുള്ള വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോള്‍ ക്വാറി ഉടമ നൗഷാദ് ഉള്‍പ്പെടെ നാല് പേരാണ് സമീപമുണ്ടായിരുന്നത്. ക്വാറിക്ക് അകത്ത് മീന്‍ വളര്‍ത്തുന്നുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ഇവര്‍ ക്വാറയിലെത്തിയതെന്നാണ് സൂചന.
Post Your Comments