കൊല്ലം: പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കാനൊരുങ്ങി എന്‍ഐഎ. കേസുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല എന്‍ഐഎ ഏറ്റെടുക്കുന്നുവെന്നാണ് വിവരം. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ എന്‍ഐഎ പങ്കുചേര്‍ന്നിരുന്നു.
Also Read: ബിന്‍ ലാദന്‍ രക്തസാക്ഷിയെന്ന് ഇമ്രാന്‍ ഖാന്‍: ചോദ്യങ്ങളോട് പ്രതികരിക്കാതെ പാക് വിദേശകാര്യ മന്ത്രി
പത്തനാപുരം പാടത്ത് കശുമാവിന്‍ തോട്ടത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന പോലീസിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിരുന്നു. നിലവില്‍ എന്‍ഐഎ അന്വേഷണ ചുമതല ഏറ്റെടുക്കുന്നതോടെ കേസില്‍ യു.എ.പി.എ ചുമത്താനും ആലോചനയുണ്ട്. അന്വേഷണം കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം.
ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍ എന്നിവയാണ് പാടത്ത് നിന്നും കണ്ടെത്തിയത്. വനം വകുപ്പിന്റെ പതിവ് പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. മാസങ്ങളായി കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു ഈ മേഖല. പാടം മേഖലയില്‍ തീവ്ര സ്വഭാവമുളള ചില സംഘടനകള്‍ കായിക പരിശീലനം നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു.
Post Your Comments