Latest NewsKeralaIndiaNewsCrime

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: ചെയ്യാത്ത തെറ്റിന് ജയിലിൽ കഴിഞ്ഞു, തുടക്കം മുതൽ അമ്മയ്ക്കൊപ്പം നിലകൊണ്ടത് ഇളയകുട്ടി

കടയ്ക്കാവൂർ: കേരളത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ഡിസംബറിലാണ് പോക്സോ കേസിൽ കടക്കാവൂരിലെ അമ്മ അറസ്റ്റിലാകുന്നത്. പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. മകന്റെ വാദങ്ങൾ സത്യമല്ലെന്ന് പോലീസ്. ഇതോടെ ആറ് മാസം നീണ്ടു നിന്ന അവ്യക്തതയാണ് മറനീക്കി പുറത്തേക്ക് വരുന്നത്. അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള ഒരു പതിമൂന്ന് വയസ്സുകാരന്‍റെ തന്ത്രമായിരുന്നു അമ്മയ്‌ക്കെതിരെയുള്ള ഇല്ലാക്കേസ്.

മകന്റെ വാക്കുകൾ കേട്ട് ഭർത്താവും യുവതിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ, അമ്മയുടെ കൂടെ നിൽക്കുന്ന ഇളയ കുട്ടി മാത്രം അവസാനം വരെ സത്യം അമ്മയ്‌ക്കൊപ്പമാണെന്ന് ആവർത്തിച്ച് പറഞ്ഞു. അമ്മ ചേട്ടനെ പീഡിപ്പിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ തന്റെ സഹോദരനെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമായിരുന്നു ഇളയകുട്ടി കേസിന്റെ തുടക്കം മുതൽ വ്യക്തമാക്കിയിരുന്നത്.

Also Read:പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി: നാലു പേർക്ക് ദാരുണാന്ത്യം

37 വയസുകാരിയായ യുവതി അത്തരത്തിലൊരു സ്ത്രീയല്ലെന്നും അവർ നിരപരധിയാണെന്നും യുവതിയുടെ നാട്ടുകാരും പറഞ്ഞിരുന്നു. ഇവരുടെയെല്ലാം വാക്കുകൾ സത്യമാവുകയാണ്. സത്യം എത്ര കാലം കഴിഞ്ഞിട്ടാണെങ്കിലും പുറത്തുവരുമെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. പതിനേഴും പതിനാലും പതിനൊന്നും വയസുള്ള മൂന്ന് ആണ്‍കുട്ടികളും 6 വയസുള്ള പെണ്‍കുട്ടിയുമാണ് കുറ്റാരോപിതയായ യുവതിക്കുള്ളത്. പ്രണയവിവാഹമായിരുന്നെങ്കിലും നിരന്തര പീഡനത്തെ തുടർന്ന് മൂന്ന് വര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു ഇവർ. ഇതിനിടയിൽ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. മൂന്ന് കുട്ടികളെയും ഇയാൾ ഒപ്പം കൂട്ടി. ഇതിലൊരു കുട്ടിയുടെ മൊഴിയിലാണ് അമ്മയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button