ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകാരിയായ ജോക്കർ മാൽവെയറിനെ വീണ്ടും കണ്ടെത്തി. കഴിഞ്ഞ വർഷം ജോക്കർ മാൽവെയർ ബാധിച്ച നാല്പതോളം മൊബൈൽ ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാപകമായി നീക്കം ചെയ്തതിന് പിന്നാലെയാണ് വീണ്ടും ജോക്കർ മാൽവെയർ അടങ്ങുന്ന എട്ടോളം ആപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽ രഹസ്യമായി കയറി വിവരങ്ങൾ ശേഖരിക്കുന്നതാണ് ഈ വൈറസ്. ഉപയോഗിക്കുന്ന ആളുടെ അനുവാദമില്ലാതെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളിൽ അക്കൗണ്ട് നിർമ്മിക്കാൻ ഈ വൈറസിന് കഴിയും.
Read Also : മഹിമ നമ്പ്യാരെ താലിചാർത്തി ഗോവിന്ദ് പദ്മ സൂര്യ: വൈറൽ വീഡിയയുടെ സത്യം ഇതാണ്
ആ എട്ട് ആപ്പുകൾ ഇവയാണ്
ഓക്സിലറി മെസ്സേജ് ( Auxiliary Message )
ഫാസ്റ്റ് മാജിക് എസ്.എം.എസ് ( Fast Magic SMS )
ഫ്രീ കാംസ്കാനർ (Free CamScanner)
സൂപ്പർ മെസ്സേജ് ( Super Message )
എലമെന്റ് സ്കാനർ ( Element Scanner)
ഗോ മെസ്സേജസ് ( Go Messages )
ട്രാവൽ വോൾപേപ്പർസ് ( Travel Wallpapers )
സൂപ്പർ എസ്.എം.എസ് ( Super SMS )
Read Also : മഹിമ നമ്പ്യാരെ താലിചാർത്തി ഗോവിന്ദ് പദ്മ സൂര്യ: വൈറൽ വീഡിയയുടെ സത്യം ഇതാണ്
ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ്സ് റിപ്പോർട്ട് പ്രകാരം ഈ ആപ്പുകൾ ലോഞ്ചിങ് സമയത്ത് നോട്ടിഫിക്കേഷൻ, എസ്.എം.എസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി ചോദിക്കും. ഈ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്താലും ഇവ ഫോണിൽ ഉളളിടത്തോളം ജോക്കറിന് ഫോണിലെ വിവരങ്ങൾ ചോർത്താൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Post Your Comments