ലാഹോര്‍: സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ രീതിയാണ് പാകിസ്ഥാനിലെ ഉയർന്നു വരുന്ന സ്ത്രീപീഡനങ്ങൾക്ക് കാരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമാനമായ അഭിപ്രായം മുൻപും ഇമ്രാൻ ഖാൻ നടത്തിയിരുന്നു. അന്ന് പ്രധാനമന്ത്രിക്കെതിരെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ രൂക്ഷവിമർശനമായിരുന്നു ഉയർന്നു വന്നിരുന്നത്. തനിക്കെതിരെ ഉയർന്ന പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് ഇമ്രാൻ ഖാൻ വീണ്ടും സമാനമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
Also Read:‘ഉപ്പ് തിന്നവർ വെള്ളം കുടിക്കും’: മരംകൊള്ളയിൽ റവന്യു വകുപ്പ് ‘നിഷ്കളങ്കരെന്ന്’ മന്ത്രി കെ രാജൻ
‘ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ അത് കാണുമ്പോൾ ഉറപ്പായും പുരുഷനില്‍ സ്വാധീനം ചെലുത്തും. അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന്‍ ആയിരിക്കണം’ എന്നാണ് ഒരുസ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെ ഇമ്രാൻ ഖാൻ പറഞ്ഞത്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇത്തരത്തിൽ മോശം പ്രസ്താവന നടത്തിയാൽ അവിടുത്തെ സ്ത്രീകളുടെ സുരക്ഷയിൽ എന്താണ് സെക്യൂരിറ്റിയെന്ന ചോദ്യമാണ് മാധ്യമങ്ങളുയർത്തുന്നത്.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ പുരുഷന്മാരില്‍ സ്ത്രീകളെകുറിച്ച് ദുശിച്ച ചിന്തകള്‍ ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പര്‍ദ്ദ പോലുള്ള വസ്ത്രധാരണരീതികള്‍ പ്രചാരത്തിലുള്ളതെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു. പാകിസ്ഥാനിലും അന്താരാഷ്ട്ര തലത്തിലുമുള്ള നിരവധി സ്ത്രീ അനുകൂല സംഘടനകള്‍ അന്ന് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
Post Your Comments