KeralaLatest NewsNews

മരംമുറി കേസ്: തട്ടിക്കളിച്ച് വകുപ്പ് മന്ത്രിമാർ, പരസ്പരം കുറ്റപ്പെടുത്തി റിപ്പോർട്ട്

എല്ലാ മരങ്ങളും റവന്യു പട്ടയ ഭൂമിയിൽ നിന്നാണ് മുറിച്ചിരിക്കുന്നത്

കൊച്ചി: മരംമുറി കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി വനംവകുപ്പ്. മുട്ടിലിൽ മുറിച്ചത് 106 ഈട്ടി മരങ്ങളാണെന്നും എറണാകുളം ജില്ലയിൽ ഈട്ടിയും തേക്കുമടക്കം 296 മരങ്ങൾ മുറിച്ചെന്നും വനംവകുപ്പ് കണ്ടെത്തി. പ്രഥാമിക അന്വേഷണ റിപ്പോർട്ടിൽ വനംവകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മരങ്ങൾ മുറിച്ചത് വന ഭൂമിയിൽ നിന്നല്ലെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എല്ലാ മരങ്ങളും റവന്യു പട്ടയ ഭൂമിയിൽ നിന്നാണ് മുറിച്ചിരിക്കുന്നത്.

Read Also: പ്രതിരോധ കുത്തിവെയ്പ്പ് പൊടിപൊടിക്കുന്നു: രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 28 കോടി പിന്നിട്ടു

അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ മരംമുറി കേസ് അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം മരം കൊള്ളയിൽ റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്നും ക്യത്യവിലോപമുണ്ടായിട്ടില്ലെന്നാണ് റവന്യു വകുപ്പിന്റെ വിശദീകരണം.

സർക്കാർ ഉത്തരവിൽ അവ്യക്തതയില്ലെന്നും ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നതാണ് യാഥാർത്ഥ്യമെന്നും റവന്യുമന്ത്രി കെ രാജൻ അറിയിച്ചു. വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ല. മരംകൊള്ളയിൽ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉൾപ്പെടെ എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതേ തനിക്കും പറയാനുള്ളുവെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

Read Also: മേക്ക് ഇന്‍ ഇന്ത്യയ്ക്ക് മുന്നില്‍ അടിതെറ്റി ചൈന: സാംസങിന്റെ ഡിസ്‌പ്ലേ നിര്‍മ്മാണ യൂണിറ്റ് ചൈനയില്‍ നിന്ന് യുപിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button