ലക്‌നൗ: പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനിയായ സാംസങിന്റെ ഡിസ്‌പ്ലേ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. നിലവില്‍ ചൈനയിലുള്ള നിര്‍മ്മാണ യൂണിറ്റാണ് ഇന്ത്യയിലേയ്ക്ക് മാറ്റാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കമ്പനി പ്രവര്‍ത്തിക്കുക.
കൂടുതല്‍ മെച്ചപ്പെട്ട നിക്ഷേപക സൗഹൃദ നയങ്ങളും മികച്ച വ്യാവസായിക അന്തരീക്ഷവുമാണ് സാംസങിനെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ കെന്‍ കാങിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ വിജയമാണിതെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു.
സാംസങിന്റെ വരവോടെ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ പദ്ധതിയിലൂടെ 1,500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകുമെന്നാണ് സൂചന. നേരത്തെ, മറ്റൊരു നിര്‍മ്മാണ യൂണിറ്റ് സാംസങ് നോയിഡയില്‍ ആരംഭിച്ചിരുന്നു. ഈ യൂണിറ്റിനൊപ്പം തന്നെയാകും പുതിയ ഡിസ്‌പ്ലേ നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുക.
Post Your Comments