ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം സംബന്ധിച്ച് തർക്കമുള്ളവരുടെ പരാതി പരിഹരിക്കാൻ പ്രത്യേക സമിതി. പരീക്ഷയിൽ 30:30:40 സ്‌കീമിൽ ലഭിക്കുന്ന മാർക്കിൽ തർക്കമുള്ളവരുടെ പരാതി പ്രത്യേക സമിതി പരിഗണിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
മാർക്കിൽ തൃപ്തിയില്ലാത്തവർക്ക് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്നും അനുകൂലമായ സമയത്ത് പരീക്ഷ നടത്തുമെന്നും സിബിഎസ്ഇ അറിയിച്ചു. മെയിൻ വിഷയങ്ങളിൽ മാത്രമാകും പരീക്ഷ. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അതിൽ ലഭിക്കുന്ന മാർക്കാകും അന്തിമഫലം.
ഓഗസ്റ്റ് 15-നും സെപ്റ്റംബർ 15-നും ഇടയിൽ പരീക്ഷ നടത്താനാണ് സിബിഎസ്ഇ ആലോചിക്കുന്നത്.
Read Also: മുൻസഹപ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനാരുങ്ങി വീണാ ജോർജ്: ശ്രമം തടഞ്ഞ് സിപിഎം നേതൃത്വം
Post Your Comments