Latest NewsNewsIndia

ശിവക്ഷേത്രത്തിന് നേരെ ആക്രമണം; മുഴുവന്‍ വിഗ്രഹങ്ങളുടെയും തല ഇളക്കി മാറ്റിയ നിലയില്‍

ചെന്നൈ: ശിവക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ക്ഷേത്രത്തിലെ മുഴുവന്‍ വിഗ്രങ്ങളുടെയും തല ഇളക്കി മാറ്റിയ നിലയിലാണ് കാണപ്പെട്ടത്. പുതുക്കോട്ടൈയിലെ കൈലാസനാഥര്‍ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

Also Read: വിസ്മയ ഫേസ്ബുക്കിൽ പങ്കുവെച്ച അവസാന പോസ്റ്റ് കാറിൽ നിന്നുള്ള വീഡിയോ: കമന്റുകളിൽ നിറഞ്ഞ് ഭർത്താവിനെതിരെയുള്ള ജനരോക്ഷം

പുലര്‍ച്ചെ ക്ഷേത്ര പൂജാരി പൂജകള്‍ക്കായി നട തുറന്നപ്പോഴാണ് വിഗ്രഹങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായതായി കണ്ടെത്തിയത്. ഉടന്‍ തന്നെ അദ്ദേഹം ക്ഷേത്ര അധികൃതരെയും തുടര്‍ന്ന് പോലീസിനെയും വിവരമറിയിച്ചു. ശിവന്‍, ഗണപതി, പാര്‍വ്വതി, മുരുകന്‍, കൃഷ്ണന്‍, നന്ദി എന്നീ വിഗ്രഹങ്ങളാണ് അക്രമികള്‍ തകര്‍ത്തത്.

ചോള സാമാജ്ര്യ കാലത്ത് നിര്‍മ്മിച്ച ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുന്ന വാതിലുകള്‍ എപ്പോഴും തുറന്ന് ഇടാറാണ് പതിവെന്ന് അധികൃതര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button