ബ്രസീലിയ: കോപ അമേരിക്കയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ അർജന്റീന ഇന്നിറങ്ങും. ചൊവ്വാഴ്ച പുലർച്ചെ നടക്കുന്ന മത്സരത്തിൽ പരാഗ്വേയെയാണ് അർജന്റീനയുടെ എതിരാളികൾ. കോപയിൽ ഇതുവരെ രണ്ടു മത്സരങ്ങൾ കളിച്ച അർജന്റീന ശക്തരായ ചിലിക്കെതിരെ സമനിലയും, ഉറുഗ്വേക്കെതിരെ ജയവും സ്വന്തമാക്കി. ഉറുഗ്വേക്കെതിരായ മത്സരത്തിൽ ടീമിലെ മികച്ച ഒത്തിണക്കമാണ് അർജന്റീനയെ വിജയികളാക്കിയത്.
നാളെ നടക്കുന്ന മത്സരത്തിൽ പരാഗ്വേയെ പിടിച്ചുകെട്ടാൻ മെസ്സിക്കും സംഘത്തിനും കഴിഞ്ഞാൽ ഗ്രൂപ്പ് ബിയിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിക്കാം. പരാഗ്വേയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ ബൊളീവിയെ പരാജയപ്പെടുത്തിയ പരാഗ്വേ അർജന്റീനയെ തളക്കാനാകും ഇന്നിറങ്ങുക. ആദ്യ മത്സരത്തിലെ ജയം അവർക്ക് ചെറുതല്ലാത്ത ആത്മവിശ്വാസം നൽകുന്നുണ്ട്.
Read Also:- ഹോണ്ടയുടെ ഈ വാഹനങ്ങൾക്ക് ക്യാഷ് ബാക്ക് ഓഫർ
ചൊവ്വാഴ്ച പുലർച്ചെ 5.30നാണ് മത്സരം. കോപ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ശക്തരായ ചിലി ഇന്ന് ഉറുഗ്വേയെ നേരിടും. പുലർച്ചെ 2.30നാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ അർജന്റീനയോട് പരാജയപ്പെട്ട ഉറുഗ്വേയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. ആദ്യ മത്സരത്തിൽ സമനിലയും രണ്ടാം മത്സരത്തിൽ ജയവും സ്വന്തമാക്കിയ ചിലി ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാകും ഇന്നിറങ്ങുക.
Post Your Comments