ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്ത്. മൂന്ന് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ആക്ടീവ് കേസുകളുടെ എണ്ണം 1 ലക്ഷത്തിന് മുകളിലാണ്. ഇവയില്‍ ഒന്ന് കേരളമാണ് എന്നതാണ് ആശങ്കപ്പെടുത്തുന്നത്.
കര്‍ണാടക, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ആക്ടീവ് കേസുകളുടെ എണ്ണം 1 ലക്ഷത്തിന് മുകളിലുള്ളത്. കര്‍ണാടകയില്‍ 1,37,072 പേരാണ് ചികിത്സയിലുള്ളത്. രണ്ടാമതുള്ള മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകളുടെ എണ്ണം 1,32,597 ആണ്. കേരളത്തില്‍ നിലവില്‍ 1,08,117 പേരാണ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും ഈ മൂന്ന് സംസ്ഥാനങ്ങള്‍ തന്നെയാണ് മുന്നിലുള്ളത്.
കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടാണ് ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത്. 89,009 പേരാണ് കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. 67,629 പേരാണ് അഞ്ചാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ ചികിത്സയില്‍ കഴിയുന്നത്. അതേസമയം, ഝാര്‍ഖണ്ഡ് (1,811), നാഗാലാന്‍ഡ് (2,059), ഡല്‍ഹി (2,445), മധ്യപ്രദേശ് (2,727), ഉത്തരാഖണ്ഡ് (3,231) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് ആക്ടീവ് കേസുകളുള്ളത്.
Post Your Comments