മസ്‌കത്ത്: ഒമാനില്‍ മൂന്ന് ദിവസത്തിനിടെ 5,320 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. 84 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചത്. മൂന്ന് ദിവസത്തെ കോവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 2,48,043 ആയി ഉയർന്നു. 2,18,841 പേരാണ് കോവിഡ് രോഗത്തിൽ നിന്നും രോഗമുക്തി നേടിയത്. ഇപ്പോള്‍ 88.2% ശതമാനമാണ് രോഗമുക്തി നിരക്ക്.
2,710 പേര്‍ക്കാണ് വൈറസ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 170 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 1,436 പേര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 414 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
Post Your Comments