ന്യൂഡൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ അലംഭാവം അരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ കരുതലോടെ വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല കത്തയച്ചു.
ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചതോടെ പലയിടത്തും ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ടെന്നും ഇതൊഴിവാക്കണമെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. ഒപ്പം വാക്സിനേഷന്‍ വേഗത്തിലാക്കാനുളള നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
ഇളവുകള്‍ അനുവദിച്ചതോടെ ഡൽഹിയിലെ മാർക്കറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റില്‍പ്പറത്തി ആളുകള്‍ കൂട്ടം കൂടുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയ കേസെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമ ലംഘകർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും കടയുടമകളെ ബോധവത്കരിക്കണമെന്നും അധികൃതരോട് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post Your Comments