ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ വിഭജിക്കാന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് പാകിസ്താന്‍. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്ത് നീക്കമുണ്ടായാലും തടയുമെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരാനിരിക്കെയാണ് പാക് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
കശ്മീരില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റ് 5ന് ഇന്ത്യ നടത്തിയ നീക്കത്തെ യുഎന്‍ സുരക്ഷാ സമിതി ഉള്‍പ്പെടെയുള്ള ആഗോള വേദികളില്‍ പാകിസ്താന്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് ഖുറേഷി പറഞ്ഞു. സുരക്ഷാ സമിതിയുടെ പ്രസിഡന്റിനെയും യുഎന്‍ സെക്രട്ടറിയെയും ഇന്ത്യയുടെ നീക്കങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ഖുറേഷി ചൂണ്ടിക്കാട്ടി.
യുഎന്‍എസ്‌സി പ്രമേയങ്ങള്‍ക്കും കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങള്‍ക്കും അനുസൃതമായി ജമ്മു കശ്മീര്‍ വിഷയം പരിഹരിച്ചാല്‍ മാത്രമേ ദക്ഷിണേഷ്യയില്‍ സമാധാനം കൈവരിക്കാന്‍ കഴിയൂവെന്ന് ഖുറേഷി പറഞ്ഞു. 2019 ഓഗസ്റ്റ് 5നാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നുമുള്ള ഉറച്ച നിലപാടാണ് ഇന്ത്യ ആഗോള വേദികളില്‍ സ്വീകരിച്ചത്.
Post Your Comments