കുട്ടനാട്: ദുരിതമനുഭവിക്കുന്ന കുട്ടനാടന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍ ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും. കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം. വിവിധ സംഘടനകള്‍ കുട്ടനാടിന്‍റെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ്.
Read Also: കനത്ത നഷ്ടം: സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും
ഈ സാഹചര്യത്തിലാണ് കുട്ടനാടന്‍ ജനതയ്ക്ക് പിന്തുണയുമായി യു.ഡി.എഫ് രംഗത്ത് എത്തുന്നത്. ഇതിന്റെ ഭാഗമായി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടനാടിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. വി ഡി. സതീശന്‍ കൈനകരി പഞ്ചായത്തിലെ പ്രദേശങ്ങളും സന്ദര്‍ശിക്കും.യു.ഡി.എഫ് സംഘം പാടശേഖര സമിതി ഭാരവാഹികളും ജന പ്രതിനിധികളുമായും ചര്‍ച്ച നടത്തും. കൂടാതെ പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. ജനങ്ങളുടെ ദുരിതത്തിന് രണ്ടാം കുട്ടനാട് പാക്കേജ് ഉള്‍പ്പെടെ നടപ്പാക്കി ഉടന്‍ പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്.
Post Your Comments